കളിക്കുന്നതിനിടെ 10മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കൊല്ലം: (www.kvartha.com 26.08.2021) കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടൊണ് പുറത്തെടുത്തത്.
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സേഫ്റ്റി പിന്‍ എടുക്കാനായില്ല. പിന്‍ കുടുങ്ങിയതോടെ കുട്ടിക്ക് പിന്നീട് വായടക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ വീട്ടുകാര്‍ ആദ്യം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുട്ടിയെ മെഡിസിറ്റിയില്‍ എത്തിക്കുകയായിരുന്നു.
കുഞ്ഞിന് അനസ്‌തേഷ്യ കൊടുത്തശേഷം ലാറിംഗോസ്‌കോപിയിലൂടെയാണ് പിന്‍ പുറത്തെടുത്തത്. പിനിന്റെ മുകള്‍ ഭാഗം മൂക്കിന്റെ പിന്‍ഭാഗത്തും അടിഭാഗം ശ്വാസനാളത്തിലും തറച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതുകൊണ്ടാണ് കുട്ടിക്ക് വായടക്കാന്‍ സാധിക്കാതെയിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇ എന്‍ ടിക്ക് പുറമെ ക്രിടികല്‍ കെയര്‍, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.
Powered by Info News For You

Comments
Post a Comment