പെരിയ - ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 10 കോടി രൂപ അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ

ഉദുമ: (www.kasargodvartha.com 18.08.2021) ദേശീയപാതയിൽ പെരിയ ജംഗ്‌ഷനിൽ നിന്ന് ആംരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ - ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 10 കോടി രൂപ അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ അറിയിച്ചു. പി ഡബ്ള്യു ഡി പ്ലാൻ ഫൻഡിൽ നിന്നാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി വാങ്ങി അടിയന്തിരമായി ടെൻഡർ നടപടി സ്വീകരിക്കാന്‍ എക്സിക്യൂടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
 
Kerala, Kasaragod, News, National highway, Uduma, Top-Headlines, Road, Development project, Periya, CH Kunhambu MLA says that Rs 10 crore sanctioned for development of Periya-Odayamchal road.


റോഡിൻറെ ഒരു ഭാഗം കെ ഡി പി പാകേജില്‍ ഉള്‍പെടുത്തി മെകാഡം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച 10 കോടി രൂപ പെരിയ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരയടുക്കം ജംഗ്‌ഷന് അടുത്ത് വരെ 5.5 മീറ്റര്‍ വീതിയില്‍ മെകാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. ബാക്കി വരുന്ന നാല് കി മീ രണ്ടാംഘട്ടമായി ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിയ ജംഗ്‌ഷനിൽ ഇരു വശങ്ങളിലും ഇന്റര്‍ലോക് പാകും. നടപ്പാത, കവറിങ്ങ് സ്ലാബോഡു കൂടിയ ഡ്രൈനേജ്, റോഡ് സേഫ്റ്റി മാര്‍കിങ്ങ്, സൈന്‍ബോര്‍ഡ്, റിഫ്‌ളക്ടീവ് റോഡ്സ്റ്റഡ്, ആവശ്യമുള്ള സ്ഥലത്ത് ഡ്രൈനേജ്, ക്രാഷ് ബാരിയര്‍ എന്നിവയും പദ്ധതിയിലുണ്ട്.

Keywords: Kerala, Kasaragod, News, National highway, Uduma, Top-Headlines, Road, Development project, Periya, CH Kunhambu MLA says that Rs 10 crore sanctioned for development of Periya-Odayamchal road.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?