തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം 10,000 രൂപ നല്‍കിയ സംഭവം; പരാതിയുടെ കവറാണ് സ്വീകരിച്ചതെന്ന വാദം പൊളിയുന്നു; നഗരസഭാധ്യക്ഷയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കൗണ്‍സിലര്‍മാര്‍, അന്വേഷിക്കുമെന്ന് എറണാകുളം ഡിസിസി
കൊച്ചി: (www.kvartha.com 20.08.2021) തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ സംഭവത്തില്‍ നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കൗണ്‍സിലര്‍മാര്‍. 10,000 രൂപ അടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ നഗരസഭാധ്യക്ഷയ്ക്ക് തിരിച്ച് നല്‍കുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തില്‍ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ അറിയിക്കുന്നുണ്ട്.
പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ നഗരസഭാധ്യക്ഷയുടെ വാദം. എന്നാല്‍ പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതല്‍ ഭരണപക്ഷം കൗണ്‍സിലര്‍മാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവര്‍ വാങ്ങിയതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ട്.
സംഭവം വിവാദമായത്തോടെ നഗരസഭാധ്യക്ഷന്റെ നടപടി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തില്‍ എറണാകുളം ഡി സി സി പ്രസിഡന്റിനോട് റിപോര്‍ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പണമടങ്ങിയ കവര്‍ നഗരസഭാധ്യയ്ക്ക് തിരിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.
എന്നാല്‍ പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് നഗരസഭാധ്യക്ഷ. മാത്രമല്ല തെളിവായി കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ട വിഡിയോയിലുള്ളത് പരാതി കവറില്‍ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വിഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ നഗരസഭാധ്യക്ഷന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment