അമ്പലത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച് മദ്യം വാങ്ങി; 10 രൂപ നോടില്‍ സംശയം തോന്നിയതോടെ സിസിടിവിയില്‍ കുരുങ്ങിയ പ്രതികള്‍ പിടിയില്‍


റാന്നി: (www.kvartha.com 09.08.2021) അമ്പലത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാനെത്തിയ പ്രതികള്‍ പിടിയില്‍. തോക്ക്‌തോട് സ്വദേശി സനീഷും തോമസുമാണ് മോഷണകേസിലെ പ്രതികള്‍. പത്തനംതിട്ട റാന്നിയിലാണ് മോഷ്ടാക്കള്‍ ബീവറേജസ് ഔട്‌ലെറ്റിലെ സി സി ടി വിയില്‍ കുരുങ്ങിയത്. 

രണ്ട് ദിവസം മുമ്പാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

News, Kerala, State, Pathanamthitta, Liquor, Theft, Robbery, CCTV, Temple, Accused, Arrested, Police, Crime, Donation box of temple stolen and came to buy liquor at the beverage, Defendants arrested


സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ വഞ്ചിയും പൊളിക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ നാട്ടുകാര്‍ കണ്ടതോടെ ബഹളമായി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.

പിന്നീട് തൊട്ടടുത്ത ദിവസംതന്നെ മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ പ്രതികള്‍ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് എല്ലാം പത്ത് രൂപയുടെ നോടുകള്‍ മാത്രമായിരുന്നു. ഇതുപയോഗിച്ചായിരുന്നു ബിവറേജസിലെ ഇടപാട്. പ്രതികള്‍ മദ്യം വാങ്ങി പോയെങ്കിലും പത്ത് രൂപ നോടില്‍ സംശയം തോന്നിയ ബിവറേജസിലെ ജീവനക്കാരന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് സി സി ടി വി പരിശോധിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ രണ്ട്‌പേരെയും കസ്റ്റഡിയിലെടുത്തു. സനീഷിന്റെയും തോമസിന്റെയും വീട്ടില്‍ നിന്ന് കാണിക്ക തുറക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ബാക്കി പണവും കണ്ടെടുത്തു. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Pathanamthitta, Liquor, Theft, Robbery, CCTV, Temple, Accused, Arrested, Police, Crime, Donation box of temple stolen and came to buy liquor at the beverage, Defendants arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?