സോഷ്യല്‍ മീഡിയയിലൂടെ 10 വയസുകാരിക്ക് അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; 2 പേര്‍ പിടിയില്‍

മുംബൈ: (www.kvartha.com 29.08.2021) സോഷ്യല്‍ മീഡിയയിലൂടെ 10 വയസുകാരിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. ഭിവന്ദി സ്വദേശികളായ ബജന്‍ലാല്‍ ജനിയാനി (29), അജയ് തുക്കാറാം മാത്രെ (30) എന്നിവരാണ് പിടിയിലായത്. 

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നും പ്രതികള്‍ പിടിയിലായത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് മൊബൈല്‍ നല്‍കിയത്. 

Mumbai, News, National, Crime, Police, Complaint, Arrest, Arrested, Complaint that harassment against a 10-year-old girl through social media; 2 arrested

സ്‌നാപ്ചാറ്റ് വഴി അപരിചിതരില്‍നിന്ന് പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ ലഭിച്ചു. ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും സംഘം പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

Keywords: Mumbai, News, National, Crime, Police, Complaint, Arrest, Arrested, Complaint that harassment against a 10-year-old girl through social media; 2 arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?