മൂന്നാം ക്രയോജനിക് ഘട്ടത്തില്‍ പാളിച്ച; ഇന്‍ഡ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട: (www.kasargodvartha.com 12.08.2021) ഇന്‍ഡ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 5.43 നാണ് ജി എസ് എല്‍ വി എഫ് 10 റോകെറ്റ് വിക്ഷേപണം നടത്തിയത്.

News, Top-Headlines, National, India, Technology, Business, Trending, Isro’s GSLV fails to put EOS-3 into orbit after cryogenic stage glitch

2017ന് ശേഷം ഇതാദ്യമായാണ് ഇന്‍ഡ്യയുടെ വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂര്‍ത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. റോകെറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. 18 മിനിറ്റിനകം ഇ ഒ എസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജി എസ് എല്‍ വി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.

രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണ് ഇ ഒ എസ് 03. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. റോകെറ്റിന് 51.70 മീറ്ററാണ് നീളം. 416 ടണ്‍ ഭാരവുമുണ്ട്.

Keywords: News, Top-Headlines, National, India, Technology, Business, Trending, Isro’s GSLV fails to put EOS-3 into orbit after cryogenic stage glitch

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?