രക്ത ദാനത്തിന് പുതിയ പദ്ധതി മുസ്ലിം യൂത്ത് ലീഗ് ബ്ലഡ് കെയര്‍ കാസര്‍കോട് രൂപീകരിച്ചു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുന്നതിനും ഈവര്‍ഷം 5000 യൂണിറ്റ് രക്തം നല്‍കുന്നതിനും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പുതിയ പദ്ധതിക്ക് തുടക്കമായി. ബ്ലഡ് കെയര്‍ കാസര്‍കോട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് ലോഗോ പ്രകാശനം ചെയ്തു.

ജില്ലയിലെ ശാഖാ കമ്മിറ്റിയില്‍ നിന്നും രക്തദാനം ചെയ്യുന്നവരുടെ പട്ടിക തയാറാക്കി പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുകയും അടിയന്തിര ഘട്ടത്തില്‍ രക്തം നല്‍കാന്‍ തയാറാകുന്ന രക്ത ദാനസേനയെ ബ്ലഡ് കെയറിന്റെ ഭാഗമായി രൂപീകരിക്കുകയും ചെയ്യും.

പ്രസിഡന്റ്് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, സീനിയര്‍ വൈസ് പ്രസിഡന്റ്് എംസി ശിഹാബ് മാസ്റ്റര്‍, ഭാരവാഹികളായ എംഎ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, എംപി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?