മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനപൂര്‍വം ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിച്ചു; ഐടി നിയമത്തില്‍ നട്ടംതിരിയുന്നതിനിടെ ട്വിറ്റര്‍ ഇന്‍ഡ്യക്കെതിരെ വീണ്ടും കേസ്


ന്യൂഡെല്‍ഹി: (www.kvartha.com 04.07.2021) ഐടി നിയമത്തില്‍ നട്ടംതിരിയുന്നതിനിടെ ട്വിറ്റര്‍ ഇന്‍ഡ്യക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് കേസ്. അഡ്വ. ആദിത്യ സിങ് ദേശ്‌വാളിന്റെ പരാതിയില്‍ ട്വിറ്റര്‍ ഇന്‍ഡ്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഡെല്‍ഹി പൊലീസ് സൈബര്‍ സെലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

എതീസ്റ്റ് റിപബ്ലിക് എന്ന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നാണ് ആരോപണം. ട്വിറ്റര്‍ ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ ദുരുപയോഗം മാത്രമല്ല, ശല്യം, അസൗകര്യം, അപകടം, തടസം, അപമാനം, പരിക്ക്, ക്രിമിനല്‍ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതായും പരാതിയില്‍ പറയുന്നു.   

News, National, India, New Delhi ,Twitter, Social Media, Case, Technology, Business, Finance, Complaint Filed Against Twitter India Head For 'Spreading Communal Hatred'


ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനപൂര്‍വം ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതല്‍ സമാനമായ രീതിയില്‍ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

മനീഷ് മഹേശ്വരിയെ കൂടാതെ ട്വിറ്റര്‍ ഇന്‍ഡ്യയുടെ പബ്ലിക് പോളിസി മാനേജര്‍ ഷാഗുഫ്ത കമ്രാന്‍, റിപബ്ലിക് എത്തീസ്റ്റ് എന്ന സംഘടനയുടെ സ്ഥാപകന്‍ അര്‍മിന്‍ നവാബി, സി ഇ ഒ സൂസന്ന മകിന്‍ട്രി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.   

Keywords: News, National, India, New Delhi ,Twitter, Social Media, Case, Technology, Business, Finance, Complaint Filed Against Twitter India Head For 'Spreading Communal Hatred'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?