കടയിൽ കയറി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവർന്നെന്ന പരാതിയിൽ യുവാവ് പിടിയിൽ; ഇത്തരം കേസുകൾ പെരുകുന്നതായി പൊലീസ്

കാസർകോട്: (www.kasargodvartha.com 13.07.2021) കടയിൽ കയറി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവർന്നെന്ന പരാതിയിൽ യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. അമീറലി ആണ് പിടിയിലായത്.

Kerala, News, Top-Headlines, Kasaragod, Case, Police, Arrest, Vidya Nagar, CI, Chattanchal, Young man arrested for stealing money and items from shop.


അമീറലി ജൂൺ 23 ന് ഉച്ചയ്ക്ക് ഒന്നരമണിക്ക് മുട്ടത്തൊടി എരുമാടിലെ താജ് സൂപെർ മാർകെറ്റിൽ കയറി 2600 രൂപയും 4000 രൂപയുടെ സാധനങ്ങളും തട്ടിപ്പറിച്ചെന്നാണ് പരാതി. കടയുടമ മുനീർ ആണ് പരാതി നൽകിയിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമയുടെ മകനാണ് കടയിൽ ഉണ്ടായിരുന്നത്.

പ്രതിയെ ചട്ടഞ്ചാലിൽ നിന്ന് വിദ്യാനഗർ സി ഐ വി വി മനോജ്, പ്രിൻസിപൽ എസ് ഐ പ്രശാന്ത്, എസ് ഐ രവി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാൾ ബദിയടുക്ക, കാഞ്ഞങ്ങാട്, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ അടിപിടിയടക്കം ഏഴോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ കേസുകളിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

അതേസമയം ഭീഷണിപ്പെടുത്തി പണവും മറ്റും കവരുന്ന സംഭവങ്ങൾ ഏറി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പേടിയും മാനക്കേടും മൂലം പലരും പരാതിയുമായി രംഗത്ത് വരാത്തതാണ് ഇവർക്ക് വളമാവുന്നത്. പരാതി നൽകിയാൽ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് സി ഐ വി വി മനോജ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Top-Headlines, Kasaragod, Case, Police, Arrest, Vidya Nagar, CI, Chattanchal,  Young man arrested for stealing money and items from shop.

< !- START disable copy paste -->
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?