ഡ്രൈവ് ഇൻ ബീചുകളിൽ ചെയ്യുന്നപോലെ കാർ കടലോരത്തിറക്കി; ടയറുകൾ മണലിൽ താഴ്ന്നു, ഒടുവിൽ കരയിലേക്ക് വലിച്ചുകയറ്റി നാട്ടുകാർ
നീലേശ്വരം: (www.kasargodvartha.com 05.07.2021) ഡ്രൈവ് ഇൻ ബീചുകളിൽ ചെയ്യുന്നപോലെ കാർ കടലോരത്തിറക്കി. ഇതോടെ അമളി പറ്റി തിരികെ കയറ്റാനാവാതെ കുടുങ്ങി യുവാവ്.
കാർ തീരത്തിറക്കിയതോടെ മണലിൽ താഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡ് ബീചിലാണ് സംഭവം.
കാർ തീരത്തിറക്കിയതോടെ മണലിൽ താഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡ് ബീചിലാണ് സംഭവം.
കാർ കടലോരത്തേക്കിറക്കി ഓടിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് നാട്ടുകാർ പറഞ്ഞത്. എന്നാൽ ഇതിനായി തിരയടിക്കുന്ന പൂഴിയിലേക്ക് ഇറക്കിയ കാറിന്റെ മുൻ ടയറുകൾ മുഴുവനായും മണലിൽ താഴ്ന്നു.
ഇതോടെ കാർ ഓടിച്ചിരുന്ന യുവാവ് കാറിൽ നിന്നിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ വേലിയേറ്റം വരുന്നതോടെ കാർ കടലെടുക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
ക്രെയിൻ കാത്തു നിന്നാൽ കൈവിട്ടു പോകുമെന്നുറപ്പായതോടെ മണലിൽ താഴ്ന്നു തുടങ്ങിയ കാർ നാട്ടുകാരുടെ സഹായം മൂലം കരയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.
Keywords: Kasaragod, Kerala, News, Nileshwaram, Car, Hospital, Youth, Natives, Car tires sank into sand, and eventually natives helped.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment