മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ അമ്മയുടെ നിർണായക മൊഴിയോടെ കുരുക്ക് മുറുക്കി അന്വേഷണസംഘം; കൂടുതൽ ജില്ലാ നേതാക്കൾ പ്രതികളായേക്കും

കാസർകോട്: (www.kasargodvartha.com 31.07.2021) ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുന്ദരയുടെ അമ്മയുടെ നിർണായക മൊഴിയോടെ കുരുക്ക് മുറുക്കി അന്വേഷണസംഘം. നോടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവമോർച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യംചെയ്യലിനിടെയാണ് സുന്ദരയ്ക്ക് പണം നൽകിയത് സുനിൽ നായികാണെന്ന് സുന്ദരയുടെ അമ്മ ബേഡ്ചി തിരിച്ചറിഞ്ഞത്.

 
Kasaragod, Kerala, News, Manjeshwaram, Election, BJP, Corruption, Crime branch, Top-Headlines, Investigation, President, LDF, DYSP, Manjeswaram election bribery case; Investigation team tightens knot.





ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിൻവലിപ്പിക്കാൻ രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് പരാതി. സുനിൽ നായികും പ്രാദേശിക ബി ജെ പി പ്രവർത്തകരും മാർച് 21 ന് വാണിനഗറിലെ വീട്ടിലെത്തി ബേഡ്ചിയുടെ കൈവശം പണം നൽകിയെന്നാണ് പറയുന്നത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ബേഡ്ചിയുടെ മൊഴിയെടുത്തത്. ബന്ധു അനുശ്രീയും ഒപ്പമുണ്ടായിരുന്നു. ഇവരും സുനിൽ നായികിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാൽ താൻ പണം നൽകിയിട്ടില്ലെന്ന നിലപാടാണ് സുനിൽ നായിക് സ്വീകരിച്ചത്. പറയേണ്ട കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സുനിൽ നായിക് പ്രതികരിച്ചത്. ആവശ്യമെങ്കിൽ ഇനിയും ഹാജരാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൂടുതൽ ജില്ലാ നേതാക്കൾ പ്രതികളാവുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മുൻ ജില്ലാ പ്രസിഡന്റ് ഉൾപെടെയുള്ളവർ ഇതിൽ പെടുമെന്നാണ് സൂചന. കെ സുന്ദരയ്ക്ക് പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയത് ഇദ്ദേഹമാണെന്നാണ് വിവരം. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനും ആലോചനയുണ്ട്. നിലവിൽ കെ സുരേന്ദ്രൻ മാത്രമാണ് പ്രതിയായിട്ടുള്ളത്.

അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നത്. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് മണികണ്ഠ റൈ, ജനറൽ സെക്രട്ടറി മുരളീധര യാദവ് ഉൾപെടെയുള്ള പ്രാദേശിക നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മൊഴികൾ വിലയിരുത്തിയ ശേഷം സുനിൽ നായികിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Keywords: Kasaragod, Kerala, News, Manjeshwaram, Election, BJP, Corruption, Crime branch, Top-Headlines, Investigation, President, LDF, DYSP, Manjeswaram election bribery case; Investigation team tightens knot.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?