വെള്ളത്തിൽ ചവിട്ടാതെ മീൻപിടുത്ത തൊഴിലാളികളുടെ ചുമലിൽ കയറി മന്ത്രി; വിമർശിച്ച് സോഷ്യൽ മീഡിയ

ചെന്നൈ: (www.kvartha.com 09.07.2021) വെള്ളത്തിൽ ചവിട്ടാതെ മീൻപിടുത്ത തൊഴിലാളികളുടെ ചുമലില്‍ കയറി വിവാദത്തിലായി തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍. വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കാനാണ് തീരശോഷണ പരാതി പരിശോധിക്കാന്‍ എത്തിയ മന്ത്രി മീൻപിടുത്ത തൊഴിലാളികളുടെ ചുമലില്‍ കയറിയത്. എന്നാൽ ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

News, National, India, Chennai, Fishermen, Minister, Tamilnadu, Social Media, Viral, Criticism, TN minister Anitha Radhakrishnan, Anitha Radhakrishnan, Controversy,

തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ വ്യാഴാഴ്ചാണ് സംഭവം. ബോട് യാത്രയ്ക്ക് ശേഷം കരയിലേക്ക് മന്ത്രി വന്നപ്പോഴാണ് സംഭവം. ബോടില്‍ നിന്നും അല്‍പ്പം വെള്ളത്തില്‍ ഇറങ്ങണം, എന്നാല്‍ മന്ത്രി അതിന് തയ്യാറായില്ലെന്നും. തുടര്‍ന്നാണ് ഒരു തൊഴിലാളി മന്ത്രിയെ എടുത്ത് കരയില്‍ എത്തിച്ചത് എന്നുമാണ് ചില തമിഴ്മാധ്യമങ്ങളിലെ റിപോർട് ചെയ്തിരിക്കുന്നത്.

അതേസമയം വെള്ളത്തില്‍ ഇറങ്ങാന്‍ മടിച്ചുവെന്ന റിപോർടുകൾ മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചു. തന്നോട് സ്നേഹമുള്ള തൊഴിലാളി അത് പ്രകടിപ്പിച്ചതാണ്, തനിക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ മടിയില്ലായിരുന്നു. ചിലര്‍ അവിടെ എന്നെ കെട്ടിപ്പിടിക്കുകയും, ഉമ്മവയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്, മന്ത്രി എന്‍ഡി ടിവിയോട് പറഞ്ഞു.

Keywords: News, National, India, Chennai, Fishermen, Minister, Tamilnadu, Social Media, Viral, Criticism, TN minister Anitha Radhakrishnan, Anitha Radhakrishnan, Controversy, Fisherman carries TN minister Anitha Radhakrishnan in ankle-deep water, video stokes controversy.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?