സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിംഗിന് ഇറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ മുങ്ങിമരിച്ചു


കാസര്‍കോട് (www.evisionnews.co): കാനഡയില്‍ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ആല്‍ബെര്‍ട്ട പ്രോവിന്‍സിലെ എഡ്മണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട സിറ്റി ലെയ്ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിംഗിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. തടാകത്തില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.

ബോയല്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയോടെ തിരച്ചില്‍ തുടങ്ങി. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അണ്ടര്‍വാട്ടര്‍ റിക്കവറി ടീം കണ്ടെത്തിയതോടെ വൈകുന്നേരം 3 മണിക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. മൃതദേഹം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് കൈമാറി.

വിദ്യാര്‍ഥിയായി 6 വര്‍ഷം മുമ്പ് കാനഡയില്‍ വന്നതായിരുന്നു ഉവൈസ്. നിലവില്‍ വാള്‍മാര്‍ട്ട് ഒഎസ്എല്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. എഡ്മണ്‍റ്റോണ്‍ മലയാളി കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും കെഎംസിസി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഉവൈസ്. സംസ്‌കാരത്തിനായി എഡ്മണ്‍റ്റനിലെ അല്‍ റഷീദ് മോസ്‌ക് നേതാക്കളും സുഹൃത്തുക്കളും നടപടി തുടങ്ങി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?