കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം

കോഴിക്കോട്: (www.kvartha.com 30.07.2021) കല്ലായി റെയില്‍വെ സ്റ്റേഷനടുത്ത് പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ട്രാക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 

പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജ് സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.

Kozhikode, News, Kerala, Railway Track, Explosives, Found, Police, Explosives found on Kozhikode railway track

Keywords: Kozhikode, News, Kerala, Railway Track, Explosives, Found, Police, Explosives found on Kozhikode railway track


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?