പഞ്ചായത്തിൻ്റെ സ്ഥിരം നിക്ഷേപം ഉപാധ്യക്ഷ പ്രസിഡണ്ടായ വനിതാ സഹകരണ സംഘത്തിലേക്ക് മാറ്റാൻ തീരുമാനം; ഭരണസമിതി യോഗത്തിൽ വിയോജന കുറിപ്പെഴുതി യു ഡി എഫ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു

കുറ്റിക്കോൽ: (www.kasargodvartha.com 20.07.2021) സി പി എം ഭരിക്കുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഭരണസമതി യോഗം യു ഡി എഫ് അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി ബഹിഷ്കരിച്ചു. യോഗത്തിലെ എഴാം നമ്പർ അജെൻഡയായ പഞ്ചായത്തിലെ സ്ഥിര നിക്ഷേപം പുതുക്കുന്നത് സംബന്ധിച്ചാണ് വാദപ്രതിവാദം ഉണ്ടായത്.

 
Kasaragod, News, Kerala, Panchayath, President, UDF, Kuttikol, Bank, Top-Headlines, UDF members boycott Kuttikol Grama Panchayat Board meeting.



കുറ്റിക്കോൽ സെർവീസ് കോ.- ഓപറേറ്റീവ് ബാങ്കിൽ നിലവിലുണ്ടായിരുന്ന സ്ഥിര നിക്ഷേപമായ തനത് ഫൻഡ് ഒരു കോടി രൂപയിൽ നിന്നും 50 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പ്രസിഡണ്ടായ പടുപ്പ് വനിത സെർവീസ് സംഘത്തിലേക്ക് മാറ്റിയതാണ് യു ഡി എഫ് അംഗങ്ങളുടെ എതിർപ്പിനിടയാക്കിയത്.

യാതൊരു ന്യായീകരണവുമില്ലാതെ ഫൻഡ് മാറ്റി നിക്ഷേപിക്കുന്നുവെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. പഞ്ചായത്തിൻ്റെ നോഡൽ ബാങ്കായ സെർവീസ് സഹകരണ ബാങ്കിനെ കേരള ബാങ്ക് നിയമപ്രകാരം നിർദേശിച്ചിട്ടുള്ളതിനാൽ പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മിനുട്സിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയതെന്ന് നേതാക്കൾ വ്യക്തമാക്കി.

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് നിലവിൽ വന്ന 2000 മുതൽ പ്രഗത്ഭരായ പല ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡണ്ടുമാരും ഭരണ സമിതി അംഗങ്ങളും പഞ്ചായത്തിനെ നല്ല രീതിയിൽ ഭരിച്ചിട്ട് പോലും തനത് ഫൻഡായ സ്ഥിര നിക്ഷേപം നാളിതുവരെ മാറ്റിയിരുന്നില്ലെന്നും പ്രസിഡൻ്റിനെ മറികടന്ന് ചിലർ പിൻസീറ്റ് ഭരണം നടത്തുന്നതായും യു ഡി എഫ് അംഗങ്ങളായ 'ജോസഫ് പാറത്തട്ടേൽ, കെ ബലരാമൻ നമ്പ്യാർ, ലിസി തോമസ് എന്നിവർ പ്രസ്താവിച്ചു.

Keywords: Kasaragod, News, Kerala, Panchayath, President, UDF, Kuttikol, Bank, Top-Headlines, UDF members boycott Kuttikol Grama Panchayat Board meeting.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?