ജനറൽ ആശുപത്രി റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന് പരാതി; വിജിലൻസ് പരിശോധന തുടങ്ങി; റോഡ് കുത്തിപ്പൊളിച്ചും പരിശോധന
കാസർകോട്: (www.kasargodvartha.com 28.07.2021) ജനറൽ ആശുപത്രിയിലെ റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരിശോധന തുടങ്ങി. ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വിജിലൻസ് സംഘം റോഡ് കുത്തിപ്പൊളിച്ചും പരിശോധന നടത്തി.
തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡ് 2019 ഒക്ടോബറിലാണ് എംഎൽഎ ഫൻഡ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്‌തത്. 10 ലക്ഷം രൂപ ചെലവിലായിരുന്നു റോഡ് നിർമാണം. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ജെല്ലികൾ ഇളകി തുടങ്ങിയിരുന്നു. നടക്കാൻ പോലും പറ്റാത്തതായതോടെ രോഗികളും കൂടെ വരുന്നവരും ജീവനക്കാരും അടക്കം എല്ലാവരും ഏറെ പ്രയാസങ്ങളാണ് നേരിട്ടത്.
സംഭവം വിവാദമായതോടെ പൊളിഞ്ഞ ഭാഗത്ത് മണലിൽ സിമന്റ് കലർത്തി താൽകാലിക പരിഹാരം കാണുകയാണ് കരാറുകാരൻ ചെയ്‌തത്. റോഡ് നിർമാണത്തിന് ആവശ്യത്തിന് സിമന്റോ മെറ്റലോ കമ്പിയോ ഉപയോഗിച്ചില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. നിരവധി പരാതികൾ ഇതുസംബന്ധിച്ച് വിജിലൻസിന് ലഭിച്ചിരുന്നു.
അന്വേഷണ റിപോർട് വിജിലൻസ് ഡയറക്ടർക്ക് അയക്കുമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്‌പി അറിയിച്ചു. ഹാർബർ എൻജിനിയറിങ് വിഭാഗം അസിസ്‌റ്റന്റ് എക്‌സിക്യൂടീവ് എൻജിനിയർ കെ ബാബുമോൻ, എഎസ്‌ഐ വി ടി സുഭാഷ്‌ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രഞ്‌ജിത്‌കുമാർ, വി രാജീവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Top-Headlines, General-hospital, Road, Vigilance, Investigation, Irregularities in road construction vigilance probe began.
Powered by Info News For You

Comments
Post a Comment