പ്രവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് കത്തിനശിച്ച നിലയിൽ
തൃക്കരിപ്പൂർ: (www.kasargodvartha.com .22.2021) പ്രവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ പരത്തിച്ചാലിലെ എ സി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള യമഹയുടെ പുത്തൻ സീരീസിലുള്ള എഫ് സെഡ് ബൈകാണ് കത്തിയത്. ചൊവ്വാഴ്ച പുലർചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
ശബ്ദം കേട്ട് അടുത്ത വീട്ടിലെ ബന്ധു മുസമ്മിൽ എത്തി സമയോചിതമായി ഇടപെട്ടതിനാൽ വീടിലേക്ക് തീപടരുന്നത് തടയാനായി. അബ്ദുല്ലയുടെ സഹോദരൻ പടന്ന മലബാർ ടൈൽസ് ഗോഡൗൺ ചുമതല വഹിക്കുന്ന മുഐമിൻ ബൈക് വീടിനോട് ചേർന്നുള്ള പോർചിൽ രാത്രി 10.30 മണിയോടെ നിർത്തിയിട്ടതായിരുന്നു.
ചന്തേര ഇൻസ്‌പെക്ടർ പി നാരായണൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചപ്പോൾ മറ്റൊരു വീട്ടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂടെറിൽ നിന്നും പെട്രോൾ ഊറ്റിയെടുക്കുന്ന രണ്ടു യുവാക്കളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കത്തിച്ചതെന്നാണ് നിഗമനം.
Keywords: Kasaragod, News, Kerala, Bike, Fire, House, Police, Scooter, Petrol, Bike found caught fire
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment