ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടി; പൊലീസിൽ പരാതി നൽകി പിതാവ്

മംഗളുറു: (www.kasargodvartha.com 11.07.2021) ഇളയ മകൾ മൂത്ത മകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന് പിതാവ്‌ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുഹമ്മദ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. ജൂലൈ എട്ട് മുതലാണ് ഇരുവരെയും കാണാതായതെന്ന് പിതാവ് പറഞ്ഞു.
 
Karnataka, Mangalore, news, Top-Headlines, father, Police, marriage, Parents, case, younger daughter went away with her elder sister's husband, father Complaint filed.

മൂത്തമകൾ സൗദയും മുസ്ത്വഫ എന്ന യുവാവും തമ്മിലുള്ള വിവാഹം ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് നടന്നത്. മകളും മരുമകനും പലപ്പോഴും വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഈ അവസരങ്ങളിൽ, ഇളയ മകൾ റൈഹാനയുമായി മുസ്ത്വഫ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു.

വിവാഹശേഷം സൗദയും മുസ്ത്വഫയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി മുഹമ്മദ് വ്യക്തമാക്കി. അതേ തുടർന്ന് സൗദ ഭർത്താവിന്റെ വീട്ടിൽനിന്നും പിണങ്ങി വന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഇതിന്റെ തുടർചയായി ജൂലൈ എട്ടിന് രാവിലെ മുസ്ത്വഫയും മാതാവും സൗദയുടെ വീട്ടിൽ കാറിൽ വരികയും, ആ സമയത്ത് ആരോടും പറയാതെ റൈഹാന അതേ കാറിൽ ഒരു ബാഗുമായി മുസ്ത്വഫയ്‌ക്കൊപ്പം പോവുകയും ആയിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. പിന്നീട് റൈഹാന വീട്ടിൽ തിരിച്ചെത്തിയില്ല.

ബെൽത്തങ്ങാടി പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

Keywords: Karnataka, Mangalore, news, Top-Headlines, father, Police, marriage, Parents, case, younger daughter went away with her elder sister's husband, father Complaint filed.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?