സണ്ണി വെയ്‌നും അഹാനയും ഒരുമിക്കുന്ന 'പിടികിട്ടാപ്പുള്ളി' ഒഫീഷ്യൽ സെകൻഡ്‌ ലുക് പുറത്ത്‌

തിരുവനന്തപുരം: (www.kvartha.com 25.07.2021) ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെകൻഡ്‌ ലുക് പോസ്റ്റർ പുറത്തുവന്നു. അഹാന കൃഷ്ണകുമാർ, മെറീന മൈകിൾ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്‌ ചിത്രത്തിന്റെ സംവിധാനം.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരിൽ ഒരാളായ മെറീന മൈകിൾ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

News, Thiruvananthapuram, Kerala, State, Film, Entertainment, Actor, Actress, Cinema, Sunny Wayne, Ahana Krishna, Pidikittapulli,

'അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്..' എന്ന രസകരമായ തലക്കെട്ടോടെ തൻ്റെ ഫോടോ കൂടി ഉൾപ്പെടുത്തി എഡിറ്റ്‌ ചെയ്താണ്‌ ടൈറ്റിൽ പോസ്റ്റർ മറീന സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്‌.

അതിരൻ എന്ന വിജയ ചിത്രത്തിന് ശേഷം പി എസ് ജയഹരി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്‌, ലാലു അലക്സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

തിരക്കഥ, സംഭാഷണം: സുമേഷ്‌ വി റോബിൻ, വരികൾ: വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌, ഛായാഗ്രഹണം: അൻജോയ്‌ സാമുവൽ, ചിത്രസംയോജനം: ബിബിൻ പോൾ സാമുവൽ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, ഡിസൈൻസ്‌: ഷിബിൻ സി ബാബു, വാർത്താ പ്രചരണം: പി ശിവപ്രസാദ്‌, മാർകറ്റിംഗ്‌ എം ആർ പ്രൊഫഷണൽ.

Keywords: News, Thiruvananthapuram, Kerala, State, Film, Entertainment, Actor, Actress, Cinema, Sunny Wayne, Ahana Krishna, Pidikittapulli, Sunny Wayne and Ahana Krishna movie 'Pidikittapulli' second look.  
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?