നാടൊന്നിച്ചു; സമ്പൂർണ ഓൺലൈൻ പഠന സൗകര്യമൊരുക്കി സർകാർ അന്ധവിദ്യാലയം
കാസർകോട്: (www.kasargodvartha.com 07.07.2021) ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 14 കുട്ടികൾക്ക് സൗജന്യമായി സ്മാർട് ഫോൺ വിതരണം ചെയ്തു. ഐഎംഎ കാസർകോട് ഘടകം ഏഴ് ഫോണുകൾ നൽകി. കാഞ്ഞങ്ങാട് ആനന്ദാശ്രമം, മുട്ടത്തോടി സെർവീസ് സഹകരണ ബാങ്ക്, ചെറുതാഴം ശ്രീ രാഘവപുരം സഭാ യോഗം, സ്പെഷ്യൽ ടിടിസി സെന്റർ പൂർവ വിദ്യാർഥികൾ, ജുവന്റെസ് സാമൂഹിക മാധ്യമ കൂട്ടായ്മ, സ്കൂൾ ജീവനക്കാർ എന്നിവർ ചേർന്ന് ഏഴ് ഫോണുകളും സമ്മാനിച്ചു.
വിതരണോദ്ഘാടനം കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ പുഷ്പ കെവി നിർവഹിച്ചു. ചടങ്ങിൽ ഐഎംഎ കാസർകോട് ഘടകം പ്രസിഡന്റ് ഡോ. ബി നാരായണ നായിക്, ഡോ. ബിഎസ് റാവു, ഡോ. എവി ഭരതൻ, ഡോ. ജനാർധന നായിക്, ഇ അബൂബകർ ഹാജി, പി നാരായണൻ, എം രാജേഷ് ബാബു സംസാരിച്ചു.
Keywords: Kasaragod, Kerala, News, Mobile Phone, Students, School, President, Government School for the Blind provides complete online studying facilities.
< !- START disable copy paste -->
Powered by Info News For You









Comments
Post a Comment