അത്തോളിയില്‍ പഴം പച്ചക്കറിക്കടയില്‍ ഗ്യാസ് സിലിന്‍ഡറിന് തീ പിടിച്ചു; ഫയര്‍ സ്റ്റേഷന്‍ ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: (www.kvartha.com 12.07.2021) അത്തോളിയില്‍ പഴം പച്ചക്കറിക്കടയില്‍ ഗ്യാസ് സിലിന്‍ഡറിന് തീ പിടിച്ച് അപകടം. അത്തോളി കൂമുള്ളി അങ്ങാടിയിലെ എബി സ്റ്റോര്‍സിലെ ഗ്യാസ് സിലിന്‍ഡറിലാണ് തീപടര്‍ന്നത്. അതേസമയം അതുവഴി യാത്ര ചെയ്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ രജീഷിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം.
തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അത്തോളി പൊലീസ് സ്ഥലത്ത് എത്തി. അതിനിടയിലാണ് മീഞ്ചന്ത ഫയര്‍ ആന്റ് റെസ്‌ക്യ സ്റ്റേഷനിലെ രജീഷ് അത് വഴി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ തീപടരുന്നത് കണ്ടത്. ഉടനെ ചാക്കുകൊണ്ട് മൂടി സാഹസികമായി തീ നിയന്ത്രിച്ചു. പിന്നിട് വെള്ള കെട്ടിലേക്ക് ഗ്യാസ് സിലിന്‍ഡര്‍ മാറ്റി.
Keywords: Kozhikode, News, Kerala, Fire, Accident, Police, Shop, Gas, Atholi, Gas cylinder caught fire in fruit and vegetable shop in Atholi
Powered by Info News For You

Comments
Post a Comment