ദുബൈയില്‍ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം; നിയന്ത്രണവിധേയം

ദുബൈ: (www.kasargodvartha.com 08.07.2021) ദുബൈയില്‍ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം. ഇവിടെ നങ്കൂരമിട്ടിരുന്ന കണ്ടെയ്‌നര്‍ കപ്പലിലാണ് തീപടര്‍ന്നത്. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ ആളപായമില്ലെന്നും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. 

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില്‍ സ്ഫോടനമുണ്ടാകുകയും തീപടര്‍ന്നതെന്നുമാണ് റിപോര്‍ട്. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 130 കണ്ടെയ്‌നറുകളില്‍ മൂന്നെണ്ണത്തില്‍ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി വ്യക്തമാക്കി.

Dubai News, Gulf, World, Top-Headlines, fire, Accident, Dubai Port, Fire At Dubai Port After Loud Explosion Under Control

Keywords: Dubai News, Gulf, World, Top-Headlines, fire, Accident, Dubai Port, Fire At Dubai Port After Loud Explosion Under Control



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?