എൻഡോസൾഫാൻ ദുരിത ബാധിതരോട് സർകാർ നീതികേട്‌ കാണിക്കരുതെന്ന് അംബികാസുതൻ മാങ്ങാട്

കാസർകോട്: (www.kasargodvartha.com 16.07.2021) കോവിഡ് കാലത്ത് പെൻഷൻ പോലും നൽകാതെ ദുരിതബാധിതരോട് സർകാർ നീതികേട് കാണിക്കരുതെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. കാസർകോട് ജില്ലാ ഐക്യദാർഢ്യ സമിതിയുടെ 'ദുരിതബാധിതർക്കൊപ്പം' കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യമായ ചികിത്സ പോലും കിട്ടാതെ അവർ അനുഭവിക്കുന്ന സങ്കടങ്ങൾ കാണാതെ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
< !- START disable copy paste -->
Govt not to show injustice to endosulfan victims, says Ambikasuthan Mangad

ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവൽ പ്രശ്നങ്ങളിൽ കേരളീയ പൊതു സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ. ടി വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി പി കെ പൊതുവാൾ, ഫോടോഗ്രാഫർ മധുരാജ്, സീതാദേവി കാര്യാട്ട്, സരള പയ്യന്നൂർ, മുനീസ അമ്പലത്തറ, ശ്രീനാഥ് ശശി, കെഎംഎ ഖയ്യൂം, കൈനി രാജൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഗോവിന്ദൻ കയ്യൂർ നന്ദിയും പറഞ്ഞു.




Keywords: Kasaragod, News, Endosulfan-victim, Endosulfan, Government, Kerala, COVID-19, Pension, Writer, District, Top-Headlines, Govt not to show injustice to endosulfan victims, says Ambikasuthan Mangad.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?