ടോക്യോ ഒളിപിംക്‌സിൽ രണ്ടാം മെഡലുറപ്പിച്ച് ഇൻഡ്യ; ബോക്‌സിംഗില്‍ ചൈനീസ് താരത്തെ തോൽപിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍

ടോക്യോ: (www.kasargodvartha.com 30.07.2021) ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇൻഡ്യ. വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23 കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്.

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇൻഡ്യയുടെ മൂന്നാമത്തെ മെഡലാണിത്.

അതേസമയം ഷൂടിംഗിൽ ഇൻഡ്യയ്ക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായത് വലിയ നിരാശയായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.




അതേസമയം 3000 മീറ്റർ സ്റ്റീപിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെകോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെകോർഡാണ് മറികടന്നത്. പക്ഷെ ഏഴാമതാണ് അവിനാഷിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്.



അമ്പെയ്‌ത്തിൽ ഇൻഡ്യയുടെ മെഡൽ പ്രതീക്ഷയായ ദീപികാ കുമാരി ക്വാർടറിലെത്തിയത് പ്രതീക്ഷയാണ്. റഷ്യൻ താരത്തെ തോൽപിച്ചാണ് മുന്നേറ്റം. ക്വാർടറിൽ കരുത്തയായ എതിരാളിയെയാണ് ദീപികയ്ക്ക് നേരിടേണ്ടത്. തെക്കൻ കൊറിയൻ താരമായ ആൻ സാനിനെയാണ് ദീപിക നേരിടുക.

Keywords: News, Olympics-Games-2021, Sports, World, Tokyo Olympics, Lovlina, Guarantees India a Medal, Tokyo Olympics: Lovlina Guarantees India a Medal, Deepika in QFs.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?