രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മ വീടിന് പരിസരത്തെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തേഞ്ഞിപ്പലം: (www.kvartha.com 09.07.2021) രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മ വീടിന് പരിസരത്തെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പള്ളിക്കല്‍ ബസാര്‍ മാവിഞ്ചോടിലെ പരേതനായ ഓണാട്ട് അത്തന്‍ കുട്ടിയുടെ മകള്‍ ബീഫാത്വിമയെ(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ വ്യാഴാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടത്. തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു സ്ഥലത്തെത്തി പരിശോധന നടത്തി. 

News, Kerala, Death, Accident, Police, Woman, Obituary, House, Woman found dead in field near the house

ഫോറന്‍സിക് വിദഗ്ധരുടെ തെളിവെടുപ്പിന് ശേഷം ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം കോഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

Keywords: News, Kerala, Death, Accident, Police, Woman, Obituary, House, Woman found dead in field near the house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?