പി എസ് സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സർകാർ നിയമന ഉത്തരവ്

തിരുവനന്തപുരം: (www.kvartha.com 08.07.2021) സെക്രടേറിയറ്റിനു മുന്നിലെ പിഎസ്സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സർകാർ നിയമന ഉത്തരവ്. തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റായാണ് ഉത്തരവ് ലഭിച്ചത്. എന്നാൽ, സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ജോലി കിട്ടിയാലാണ് കൂടുതൽ സന്തോഷമെന്നാണ് ഡെൻസി പറയുന്നത്.

'ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമീഷനിലാണ് നിയമനം. അപോയ്ൻമെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയൂ എന്നും ഡെൻസി പറഞ്ഞു.

News, Thiruvananthapuram, Kerala, State, Job, Government-employees, Government, Thrissur, Secretariat,

സെക്രടേറിയറ്റിന് മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ ഇന്നും ആരും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെൻസി. റാങ്ക് ലിസ്റ്റിൽ 497 സ്ഥാനത്തുണ്ടായിരുന്ന ഡെൻസിയ്ക്ക് ബുധനാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്.

ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉൾപെടെയുള്ളർക്ക് നിയമനം ലഭിക്കാത്തത് ഡെൻസിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ നാല് മാസം ഗർഭിണിയാണ് ഡെൻസി. അതിനാൽ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസിൽ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Keywords: News, Thiruvananthapuram, Kerala, State, Job, Government-employees, Government, Thrissur, Secretariat, Government issues appointment order for a young woman who burst into tears during a protest in front of Secretariat.    


< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?