ചെമ്മനാട് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു; ഞായറാഴ്ച 'ഡ്രൈ ഡേ'
കോളിയടുക്കം: (www.kasargodvartha.com 03.07.2021) ചെമ്മനാട് പഞ്ചായത്തില്‍ ഡെങ്കിപ്പനിയുടെ വ്യാപനം കൂടി വരുന്നതിനാല്‍ ഞായറാഴ്ച 'ഡ്രൈ ഡേ' ആയി ആചരിക്കും. ഡ്രൈ ഡേ യുടെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണമെന്ന് ജനങ്ങളോട് പ്രസിഡന്റ് സുഫൈജ അബൂബകർ അഭ്യർഥിച്ചു. കോവിഡ്, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ പടരാതിരിക്കാനും പഞ്ചായത്ത് അടച്ചിടേണ്ട അവസ്ഥയിൽ നിന്നും മാറ്റിയെടുക്കാനും ജനങ്ങൾ സഹകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചായത്തിൽ ഞായറാഴ്ച ലോക് ഡൗൺ ആയിരിക്കും. മെഡികൽ ഷോപും പാൽ കടകളും ഒഴികെ മുഴുവൻ സ്ഥാപനങ്ങളും ഞായറാഴ്ച അടച്ചിടും. പാല്‍ കടകള്‍ തുറക്കാതെ പുറത്ത് വെച്ച് രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ വിതരണം ചെയ്യാനാണ് അനുവദിക്കുക.
പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാൽ പഞ്ചായത്തിന്റെ എല്ലാ രോഗ പ്രതിരോധ പരിപാടികളിലും പൊതുജനങ്ങളുടെ പൂർണ പിന്തുണ പ്രസിഡന്റ് തേടി.
Powered by Info News For You

Keywords: Kerala, Kasaragod, News, Koliyadukkam, Fever, COVID-19, Chemnad, Dengue fever outbreak in Chemmanad panchayath; Sunday 'Dry Day'
Powered by Info News For You

Comments
Post a Comment