കുഞ്ഞിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കള്‍ ദക്ഷിണ നല്‍കിയില്ല; നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും പിടിയില്‍


മുംബൈ: (www.kvartha.com 10.07.2021) നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും പിടിയില്‍. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് ദാരുണസംഭവം. നവജാതശിശുവിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കള്‍ ദക്ഷിണ നല്‍കാത്തതില്‍ പ്രകോപിതരായാണ് പ്രതികള്‍ ക്രൂരത ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 

വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു സചിന്‍ ചിറ്റോളെ എന്നയാളുടെ വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ഹിന്ദു ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കൈയ്യില്‍ പണമില്ലെന്നും അതിനാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സചിന്‍ പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. രക്ഷിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മടങ്ങിയ കന്നു സുഹൃത്തുമായി തിരികെ വന്ന് സചിന്‍ ചിറ്റോളെയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 

ഇതിനിടയ്ക്കാണ് സചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന സുഹൃത്തായ സോനു കേലുവിനോട് കന്നു സംഭവത്തേക്കുറിച്ച് വിവരിച്ചിരുന്നു. നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്യാന്‍ സോനുവിനെ കന്നു കൂടെ കൂട്ടിയത്.  

News, National, India, Mumbai, Crime, Police, Killed, Baby, Dead Body, Transgender Kills 3-Month-Old After Parents Say No To Gifts: Mumbai Cops


വെള്ളിയാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ സചിന്റെ വീട്ടിലെത്തി അകത്ത് കടന്ന് ഇവര്‍ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് രക്ഷിതാക്കളും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടില്ല. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. 

ശനിയാഴ്ച കുഞ്ഞിനെ കാണാതെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കന്നുവുമായി നടന്ന വാക്കുതര്‍ക്കത്തേക്കുറിച്ചും സചിന്‍ പൊലീസിനോട് വിശദമാക്കി. ഇതിന് പിന്നാലെ പൊലീസ് കന്നുവിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. പോസ്റ്റ് മോര്‍ടെത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Keywords: News, National, India, Mumbai, Crime, Police, Killed, Baby, Dead Body, Transgender Kills 3-Month-Old After Parents Say No To Gifts: Mumbai Cops

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?