കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാരികളോടുള്ള ഭീഷണി: മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തതെന്ന് ഉമ്മന്‍ ചാണ്ടി

 
തിരുവനന്തപുരം: (www.kvartha.com 14.07.2021) കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച വ്യാപാരികളോട് 'മനസിലാക്കി കളിച്ചാല്‍ മതി'യെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം. ഒന്നരവര്‍ഷത്തോളമായി കടകള്‍  അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.

News, Kerala, State, Thiruvananthapuram, Oommen Chandy, Pinarayi Vijayan, Chief Minister, Business, Finance, Threat, Criticism, Threat to traders: Oommen Chandy says it is not suitable for the post of Chief Minister


കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐ എം എ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കടകള്‍ അടച്ചിടുന്നതില്‍ പ്രതിഷേധമറിയിച്ച വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. വ്യാപാരികളുടെ പ്രതിഷേധം ഏറ്റെടുക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ഭീഷണിക്കതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

Keywords: News, Kerala, State, Thiruvananthapuram, Oommen Chandy, Pinarayi Vijayan, Chief Minister, Business, Finance, Threat, Criticism, Threat to traders: Oommen Chandy says it is not suitable for the post of Chief Minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?