സ്ത്രീകളെ വീട്ടിൽ കയറി പതിവായി അപമാനിക്കുന്നുവെന്ന് ആരോപണം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: (www.kvartha.com 30.07.2021) കൂട്ടപരാതിക്ക് പിന്നാലെ കുളപ്പടയിൽ സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കുന്നത് പതിവാക്കിയ യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. കള്ളൻ ജ്യോതി എന്നു വിളിക്കുന്ന സുബീഷ് ആണ് പൊലീസ് പിടിയിലായത്.

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ എടുക്കുകയും മറ്റും ചെയ്യുന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഇയാൾ കുളപ്പട ശ്രീധർമ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടി.

News, Thiruvananthapuram, Kerala, State, Man, Arrested, Arrest, Molestation attempt, Case, Police, Complaint,

കുളപ്പട റസിഡൻസ് അസോസിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതി പൊലീസിന് നൽകിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

ആര്യനാട് എസ്എച്ഒ എൻആർ ജോസും, എസ് ഐ ശ്രീലാൽ ചന്ദ്രശേഖരനും മറ്റ് പൊലീസുകരും ഉൾപെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: News, Thiruvananthapuram, Kerala, State, Man, Arrested, Arrest, Molestation attempt, Case, Police, Complaint, Young Man arrested for disturbing women.< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?