കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂ, പക്ഷെ സർക്കാരിനെ മറുപടി നൽകാൻ അനുവദിക്കണം: പ്രതിപക്ഷത്തോട് പ്രധാനമന്ത്രി മോഡി
ന്യൂഡെൽഹി: (www.kvartha.com 19.07.2021) പ്രതിപക്ഷത്തോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പക്ഷെ മറുപടി നൽകാൻ സർക്കാരിന് സമയം നൽകണമെന്നും മോഡി.
പാർലമെന്റ് മൺസൂൺ സെഷൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മൺസൂൺ സെഷനെ സർക്കാർ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീർത്തും ക്രിയാത്മകമായ രീതിയിലായിരിക്കണം ചർച്ച നടക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മൺസൂൺ സെഷന് മുന്നോടിയായി നടന്ന സർവ്വ കക്ഷി യോഗത്തിലും പ്രധാനമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടിരുന്നു. ബഹളമയമായ സാഹചര്യത്തിൽ ആരോഗ്യപരമായ ചർച്ച പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
SUMMARY: The opposition must ask tough questions but must also allow the government to answer them in Parliament, Prime Minister Narendra Modi said today just before the monsoon session began.
Powered by Info News For You

Comments
Post a Comment