പൈലറ്റില്‍ നിന്ന് വിമാനത്തിന്റെ നിയന്ത്രണം ബലമായി ഏറ്റെടുത്ത് കൗമാരക്കാരന്‍; സംഭവം ഇങ്ങനെ
അലാസ്‌ക: (www.kvartha.com 10.07.2021) അലാസ്‌കയില്‍ പൈലറ്റില്‍ നിന്ന് വിമാനത്തിന്റെ നിയന്ത്രണം ബലമായി ഏറ്റെടുത്ത് കൗമാരക്കാരന്‍. ബേത്തലില്‍ നിന്ന് അനെകിലേക്കുള്ള വിമാനത്തിന്റെ നിയന്ത്രണമാണ് പൈലറ്റില്‍ നിന്ന് 18കാരന്‍ ഏറ്റെടുത്തത്. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമായിരുന്നു 18കാരന്‍ പറത്തിയത്.
തുടര്‍ന്ന് യാത്രക്കാര്‍ 18കാരനെ പൈലറ്റിന്റെ സീറ്റില്‍ നിന്നും തള്ളിമാറ്റുകയും പൈലറ്റ് തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഒടുവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ അടിയന്തരമായി പ്രതികരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിമാനം പറത്തിയ 18കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് മാത്രം അധികൃതര്‍ അറിയിച്ചു.
Keywords: News, World, Flight, Pilot, Case, Passengers, Teen, Alaska Teen Tried to Crash Plane After Taking Over Controls From Pilot
Powered by Info News For You

Comments
Post a Comment