സംവരണത്തിന്റെ ആനുകൂല്യം ചിലര്‍ നന്നായി ഉപയോഗിക്കുന്നു; രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ
ബെംഗളൂറു: (www.kvartha.com 12.07.2021) രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. സാമൂഹിക, സാമ്പത്തിക, അകാദമി നേട്ടങ്ങള്‍ ആവശ്യക്കാരെ എത്തിക്കാന്‍ കഴിയുമെന്നതാണ് കേന്ദ്രമന്ത്രിയുടെ വാദം. സംവരണത്തിന്റെ അളവ് 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിലൂടെ ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കാന്‍ സാധിക്കും. ഇതിലൂടെ സാമൂഹിക, സാമ്പത്തിക, അകാദമി നേട്ടങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ കഴിയും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിനായി സംവരണം ഏര്‍പെടുത്തും -അത്തേവാലെ പറഞ്ഞു.
നിയമപ്രകാരം സംവരണത്തിന്റെ അളവ് 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ സാമൂഹ്യ നീതിയുടെ ക്വോട വര്‍ധിപ്പിക്കണം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സംവരണത്തിന്റെ ലക്ഷ്യം പിന്നാക്കം നില്‍ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയെന്നതാണ്. എന്നാല്‍ ചിലര്‍ ഇതിന്റെ ആനുകൂല്യം നന്നായി ഉപയോഗിക്കുന്നു. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും അത്തേവാലെ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment