ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: (www.kasargodvartha.com 07.07.2021) ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ 7.30 മണിയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു 

പദ്മവിഭൂഷണും ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങളും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നയാ ദൗര്‍, മുഗള്‍ ഇ ആസാം, ദേവ്ദാസ്, റാം ഔര്‍ ശ്യാം, അന്‍ഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജ്വാര്‍ ഭട്ട (1944) ആണ് ആദ്യ സിനിമ. അവസാന ചിത്രം കില (1998). ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്.

Mumbai, News, National, Top-Headlines, Cinema, Entertainment, Hospital, Treatment, Dilip Kumar, Legendary actor Dilip Kumar passes away

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Hospital, Treatment, Dilip Kumar, Legendary actor Dilip Kumar passes away



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?