കറുവൻ കൈ നീട്ടുന്നത് മരുന്ന് വാങ്ങാൻ ആണ്; നിങ്ങളുടെ അരികിലും വന്നിരിക്കാം

സുധീഷ്പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.07.2021) കറുവൻ ചിലപ്പോൾ നിങ്ങളുടെ മുന്നിലും കൈനീട്ടി കാണും. കറുവനെ കണ്ടാൽ ഒരു മദ്യപാനിയെ പോലെ തോന്നാം. എന്നാൽ ജീവിതത്തിൽ ഇന്നേവരെ മദ്യപാനമോ പുകവലിയോ നടത്താത്ത കറുവൻ കാണുന്നവർക്ക് മുന്നിൽ കൈ നീട്ടുന്നത് ശ്വാസതടസവും വലിവും കൈ കാൽ വേദനകളും മാറ്റുവാൻ വേണ്ടി മരുന്ന് വാങ്ങാനാണെന്ന് മാത്രം.

 
Kasaragod, Kerala, News, Vellarikundu, Medical store, Panchayath, Health, No money to buy medicine; Does not get old age pension or other benefits.


ബളാൽ പഞ്ചായത്ത് പരിധിയിലാണ് കറുവൻ താമസം. 69 കഴിഞ്ഞ കറുവന് കുട്ടികളും ഉണ്ട്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട കറുവന് വാർധക്യകാല പെൻഷനോ മറ്റു അനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

ഇതിനിടയിലാണ് കറുവന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. ജീവിതത്തിൽ ഇന്നേവരെ അലോപതി മരുന്ന് കഴിക്കാത്ത കറുവൻ ആയുർവേദ മരുന്ന് കഴിച്ച് രോഗശമനം നേടാനുള്ള ഓട്ടത്തിലാണ്.

കൂലി വേല ചെയ്യുന്നവരാണ് ഭാര്യയും മക്കളും. ശ്വാസ തടസം ഉൾപെടെയുള്ള രോഗങ്ങൾ ഉള്ള കറുവന് ഇടയ്ക്ക് മാനസിക തകരാറും സംഭവിച്ചു.

ഇതിൽ നിന്നുള്ള പിരി മുറുക്കം മാറ്റുവാൻ കറുവൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങും. വഴിയിൽ കാണുന്ന പരിചയം ഉള്ളവരാന്നെന്ന് തോന്നുന്ന മുഖങ്ങൾ നോക്കി കറുവൻ കൈ നീട്ടും.

ഒരാഴ്ച ഇങ്ങനെ ചെയ്ത് കിട്ടുന്ന വരുമാനം കൈയ്യിൽ കൂട്ടി വെക്കും. പിന്നെ കിട്ടുന്ന വണ്ടി കയറി വെള്ളരിക്കുണ്ടിലെ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ എത്തും.

വൈദ്യശാല നടത്തുന്ന കെ എം കേശവൻ നമ്പീശനെ ഏൽപിക്കും. കറുവന്റെ മുന്നിൽ വെച്ച് ഏൽപിച്ച പണം എത്ര ഉണ്ടെന്ന് ആവശ്യമായ ആയുർവേദ മരുന്ന് നൽകും.

കറുവന്റെ യഥാർഥ രോഗം എന്തെന്ന് അറിയാത്ത കോട്ടക്കൽ വൈദ്യശാലയിലെ നമ്പീശൻ കറുവന് മരുന്നുകൾ ഫ്രീയായയും നൽകി വരുന്നുണ്ട്. മരുന്ന് വാങ്ങാൻ ദിവസവും കിലോ മീറ്ററുകൾ ഓളം നടക്കുന്ന കറുവൻ ഇന്നേ വരെ പാദരക്ഷയും ധരിച്ചിട്ടില്ല.


Keywords: Kasaragod, Kerala, News, Vellarikundu, Medical store, Panchayath, Health, No money to buy medicine; Does not get old age pension or other benefits.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?