വലിയ മാധവൻ കുട്ടി ചരിഞ്ഞു; വിട പറഞ്ഞത് ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാൾ

തൃശൂർ: (www.kvartha.com 03.07.2021) ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (60) ചരിഞ്ഞു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി.

ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഗുരുവായൂർ മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം വന്നതിനാലാണ് 'വലിയ മാധവൻകുട്ടി' എന്ന പേര് ലഭിച്ചത്. 1974ൽ നടയിരുത്തിയ മൂന്ന് ആനകളിൽ ഒന്നാണ് മാധവൻകുട്ടി. 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പത്തിൽ നല്ല ശിക്ഷണം ലഭിക്കാഞ്ഞതിനാൽ ആനകളിലെ കേഡി ലിസ്റ്റിൽ ഉൾപ്പെട്ട് പുന്നത്തൂർ കോട്ടയിൽ തറിയിൽ തന്നെ സ്ഥിരമായി നിന്നു.

News, Thrissur, Elephant, Death, Guruvayoor, Guruvayoor Temple, Kerala, State, Guruvayur Devaswom, Valiya Madhavan Kutty, Elephant died,

ദിവസങ്ങൾക്കു മുൻപ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നതും വെള്ളം പമ്പ് ചെയ്ത് നൽകിയപ്പോൾ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വലിയ കണിശക്കാരനും വാശിക്കാരനുമാണ്. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലാണ് മാധവൻകുട്ടി. ഉത്സവ എഴുന്നെള്ളിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ ആനകൾക്ക് നടത്തമാണ് ഏക വ്യായാമം. ദേവസ്വത്തിലെ ആനകളുടെ അപ്രതീക്ഷിത മരണങ്ങൾ സംബന്ധിച്ച് ദേവ പ്രശ്നം നോക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്.

Keywords: News, Thrissur, Elephant, Death, Guruvayoor, Guruvayoor Temple, Kerala, State, Guruvayur Devaswom, Valiya Madhavan Kutty, Elephant died, Guruvayur Devaswom Valiya Madhavan Kutty elephant died.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?