ലേസര്‍ പ്രയോഗത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി; യൂറോ കപ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇൻഗ്ലീഷ് ആരാധകർ

വെംബ്ലി: (www.kvartha.com 12.07.2021) യൂറോ കപ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇൻഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ഇറ്റാലിയൻ ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇൻഗ്ലൻഡ് ആരാധക‍ർ കൂവി വിളിക്കുകയായിരുന്നു. ലേസര്‍ പ്രയോഗത്തിന് പിന്നാലെ ഇൻഗ്ലീഷ് ആരാധകരുടെ ഈ പുതിയ നടപടിയും വലിയ വിവാദത്തിനാണ് വഴിയൊരുക്കുന്നത്.

ഇറ്റാലിയൻ ദേശീയഗാനത്തിന്റെ സമയത്ത് മോശമായി പെരുമാറരുതെന്ന് ആരാധകരോട് മത്സരത്തിന് മുൻപ് ഇൻഗ്ലൻഡ് കോച് ഗാരെത് സൗത്‌ഗേറ്റും മുൻതാരവും കമന്റേറ്ററുമായ ഗാരി ലിനേകറും പറഞ്ഞിരുന്നു.

നമ്മുടെ ആരാധകര്‍ എതിരാളികളെ ബഹുമാനിക്കേണ്ടത് എപ്പോഴും ആവശ്യമാണ്. എതിരാളികളുടെ ദേശീയഗാനസമയത്ത് കൂവുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നുമായിരുന്നു സൗത്‌ഗേറ്റ് പറഞ്ഞത്. 'കലാശപ്പോരിന് ടികെറ്റ് ലഭിക്കാന്‍ ഭാഗ്യം ചെയ്തിട്ടുണ്ടെങ്കില്‍ ഇറ്റാലിയന്‍ ദേശീയഗാന സമയത്ത് കൂവാന്‍ പാടില്ല. ദേശീയഗാനത്തെ കൂവുന്നത് മോശവും അനാദരവും നിലവാരമില്ലാത്ത പ്രവര്‍ത്തിയുമാണ്' എന്നാണ് ലിനേകര്‍ ആരാധകരോട് പറഞ്ഞത്.

News, Football, Football Player, Fans Association, England, Italy, Sports, World, Euro 2020 Final, England fans, Italy national anthem, Gareth Southgate, Gary Lineker pleas,

പക്ഷെ ഗാലറിയിൽ ഉണ്ടായിരുന്ന ആരാധക‍‍‍ർ‍ ഇതൊന്നും വകവെക്കാതെ കൂവുകയായിരുന്നുവെന്നാണ് റിപോർടുകൾ. സെമി ഫൈനലിൽ ഡെൻമാർക് ഗോൾകീപെർ കാസ്‌പർ ഷ്‌മൈകേലിന്റെ മുഖത്തേക്ക് ആരാധക‍ർ ലേസ‍ർ രശ്‌മികൾ അടിച്ചതിന് യുവേഫ ഇൻഗ്ലൻഡ് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. എക്‌സ്‌ട്രൈ ടൈമിൽ ഇൻഗ്ലൻഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ലേസർ വിവാദം.

ഡെന്‍മാര്‍കിന്‍റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇൻഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു. എതിരാളികളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കാണികള്‍ കൂവരുതെന്ന് ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വക്താവ് പ്രതികരിച്ചിരുന്നു.

എതിരാളികളെ ബഹുമാനിക്കാനും പിന്തുണക്കാനുമാണ് കാണികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ്. ഇതിനോടും മുഖം തിരിക്കുകയായിരുന്നു ഈ പ്രവർത്തിയിലൂടെ വെംബ്ലിയില്‍ ഇൻഗ്ലീഷ് ആരാധകര്‍ ചെയ്തതെന്നാണ് റിപോർട്.

Keywords: News, Football, Football Player, Fans Association, England, Italy, Sports, World, Euro 2020 Final, England fans, Italy national anthem, Gareth Southgate, Gary Lineker pleas, Euro 2020 Final: England fans boo Italy national anthem despite Gareth Southgate, Gary Lineker pleas.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?