മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ; നിഷേധിച്ച് പൊലീസ്


മലപ്പുറം: (www.kvartha.com 15.07.2021) മലപ്പുറത്ത് പോക്‌സോ കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതി. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. അയല്‍വാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പൊലീസ് ഒത്ത് തീര്‍ന്നെന്ന് എഴുതിച്ച് വിട്ടുവെന്നാണ് പരാതി. പണം വാങ്ങി കേസ് ഒത്തുതീര്‍ന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.

അയല്‍വാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയെന്നും കേസ് പൊലീസ് ഒത്ത് തീര്‍ന്നെന്ന് എഴുതിച്ച് വിട്ടുവെന്നുമാണ് പരാതി. യുവാവ് അമ്മയോട് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടുവെന്നും എന്നിട്ടും കേസെടുക്കാതെ ഒത്തു തീര്‍ന്നതായി എഴുതിച്ച് വിടുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.

News, Kerala, State, Malappuram, Molestation, Case, Complaint, Allegation, Mother, Child Abuse, Crime, Police, Complaint that Pocso case settled by police; Denied police


ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നല്‍കി. അതേസമയം കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നും അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു.

Keywords: News, Kerala, State, Malappuram, Molestation, Case, Complaint, Allegation, Mother, Child Abuse, Crime, Police, Complaint that Pocso case settled by police; Denied police 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?