ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് കുറ്റമല്ലെന്ന് ഹൈകോടതി; കോളജ് അധ്യാപകനെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കി

ശ്രീനഗര്‍: (www.kvartha.com 11.07.2021) ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് നിര്‍ണായക വിധിയില്‍ ജമ്മു-കശ്മീര്‍ ഹൈകോടതി. ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ് മദ് ഭട്ടിനെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കിയാണ് കോടതി വിധി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമാണ് കുറ്റകരമാകുന്നതെന്ന് കോടതി വ്യക്തമാക്കി. 

2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച 'മിന്നലാക്രമണ' വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു അധ്യാപകനായ ഭട്ടിനെതിരായ പരാതി. വിദ്യാര്‍ഥികളാണ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കയും തുടര്‍ന്ന് അധികൃതര്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു. 

Srinagar, News, National, Case, FIR, Court, High Court, Teacher, Students, Not standing up for National anthem or standing quiet is not offence, says J&K HC; quashes FIR against former government college lecturer

ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാകുവെന്നും അത് കുറ്റമാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഗാനാലാപനം തടയുന്ന പ്രവൃത്തികള്‍ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി എഫ്‌ഐആര്‍ പരിശോധനയില്‍ ബോധ്യം വന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Keywords: Srinagar, News, National, Case, FIR, Court, High Court, Teacher, Students, Not standing up for National anthem or standing quiet is not offence, says J&K HC; quashes FIR against former government college lecturer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?