ഇസ്‌ലാമാബാദിൽ മേഘവിസ്‌ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

ഇസ്‌ലാമാബാദ്: (www.kvartha.com 28.07.2021) പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ജനങ്ങൾ അനാവശ്യ നീക്കങ്ങൾ ഒഴിവാക്കാൻ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണർ ജനങ്ങളോട് ആവശ്യപ്പെട്ടു.  


ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങൾ രക്ഷാപ്രവർത്തകർ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ തടസങ്ങൾ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറിൽ അനാവശ്യ നീക്കങ്ങൾ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. 

വെള്ളത്തിൽ ഒഴുകി നടക്കുന്ന വാഹനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

SUMMARY: Islamabad [Pakistan], July 28 (ANI): A cloudburst in Pakistan's capital city of Islamabad has caused flooding in various areas, local media reported on Wednesday.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?