'ഗടറുകളുടെ ആംബുലന്‍സ്': പെന്‍ഷന്‍ തുകയുപയോഗിച്ച് റോഡുകളിലെ കുഴികള്‍ അടച്ച് 'റോഡ് ഡോക്ടറും' ഭാര്യയും വൈറലാകുന്നു


ഹൈദരബാദ്: (www.kvartha.com 20.07.2021) നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെ റോഡിലെ കുഴിയടയ്ക്കാവന്‍ നിരത്തിലിറങ്ങി ഹൈദരബാദ് സ്വദേശികളായ വൃദ്ധ ദമ്പതികള്‍. 73കാരനായ ഗംഗാധര്‍ തിലക് കട്‌നം ഭാര്യ വെങ്കിടേശ്വരി കട്‌നം എന്നിവരാണ് ഒരു ദശാബ്ദത്തോളമായി റോഡിലെ കുഴികള്‍ അടയ്ക്കുന്നത്. നിരവധി റോഡ് ആക്‌സിഡന്റുകളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ത്ഥ സേവനം.

News, National, India, Hyderabad, Road, Finance, Technology, Business, Travel, Passengers, Accident, Old couple in Hyderabad spends pension funds to fill potholes


പതിനൊന്ന് വര്‍ഷമായി പെന്‍ഷന്‍ കിട്ടിയ പണം വിനിയോഗിച്ചാണ് ഇവര്‍ കുഴിയടയ്ക്കുന്നത്. ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗടറുകളാണ് ഇതിനോടകം ഇവര്‍ പരിഹരിച്ചിട്ടുള്ളത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്ക്കാനായി ചെലവാക്കിയെന്നും ദമ്പതികള്‍ പറയുന്നു. 

News, National, India, Hyderabad, Road, Finance, Technology, Business, Travel, Passengers, Accident, Old couple in Hyderabad spends pension funds to fill potholes


തുടക്കത്തില്‍ ദമ്പതികളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സര്‍കാര്‍ ജീവനക്കാര്‍ ദമ്പതികളെ തിരിച്ചറിഞ്ഞതോടെയാണ് കട്‌നം ദമ്പതികള്‍ വൈറലാവുന്നത്. റോഡിലെ കുഴികള്‍ പരിഹരിക്കാനായി ശ്രമദാന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. 

News, National, India, Hyderabad, Road, Finance, Technology, Business, Travel, Passengers, Accident, Old couple in Hyderabad spends pension funds to fill potholes


ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ കുഴി അടയ്ക്കല്‍. കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തായി വാഹനമൊകുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും. 'ഗടറുകളുടെ ആംബുലന്‍സ്' എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്ന ഗംഗാധര്‍ തിലകിന് 'റോഡ് ഡോക്ടറെ'ന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്.

Keywords: News, National, India, Hyderabad, Road, Finance, Technology, Business, Travel, Passengers, Accident, Old couple in Hyderabad spends pension funds to fill potholes

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?