ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ബോക്സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ദുബൈ

ദുബൈ: (www.kvartha.com 16.07.2021) ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഡ്രോൺ ബോക്സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കംകുറിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതീവ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനാണ് ദുബൈയിൽ ഡ്രോണുകളുടെ ഉപയോഗം വിപുലീകരിക്കുന്നത്.

ക്രിമിനൽ, ട്രാഫിക് റിപോർടുകൾക്കുള്ള ശരാശരി പ്രതികരണസമയം 4.4 മിനുറ്റിൽ നിന്ന് ഒരു മിനുറ്റായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡ്രോൺ വിക്ഷേപണ സംവിധാനം ദുബൈ പൊലീസ് ഫോഴ്സ് പുറത്തിറക്കിയത്.

News, Dubai, World, Drone Attack, Police, Technology, Sheikh Mohammed, Drone Box, Dubai Police,

മനുഷ്യരുടെ ഇടപെടലില്ലാതെ ദുബൈയിൽ ഉടനീളം പൊലീസ് പട്രോളിങ് ഏർപെടുത്തുന്ന കൃത്രിമ രഹസ്യാന്വേഷണ സംവിധാനങ്ങളും ശൈഖ് മുഹമ്മദ് സന്ദർശനവേളയിൽ അവലോകനംചെയ്തു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതി നൂതനമായ 3,00,000 ക്യാമറകൾ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബൈ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

Keywords: News, Dubai, World, Drone Attack, Police, Technology, Sheikh Mohammed, Drone Box, Dubai Police, Sheikh Mohammed launches Drone Box platform of Dubai Police.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?