'അസം വീരപ്പന്‍' എന്നറിയപ്പെടുന്ന യുപിആര്‍എഫിന്റെ സ്വയം പ്രഖ്യാപിത തലവന്‍ വെടിയേറ്റ് മരിച്ചു


ഗുവാഹത്തി: (www.kvartha.com 12.07.2021) യുനൈറ്റഡ് പീപിള്‍സ് റെവല്യൂഷനറി ഫ്രന്‍ഡിന്റെ (യുപിആര്‍എഫ്) സ്വയം പ്രഖ്യാപിത തലവന്‍ വെടിയേറ്റ് മരിച്ചു. 'അസം വീരപ്പന്‍' എന്നറിയപ്പെടുന്ന മംഗിന്‍ ഖല്‍ഹാവ് ആണ് കൊല്ലപ്പെട്ടത്. സ്വന്തം കേഡര്‍മാരുമായുണ്ടായ തര്‍ക്കത്തിനിടെ ഖല്‍ഹാവ് വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് മംഗിന്റെ മൃതദേഹം കണ്ടെടുത്തത്. അസമിലെ തെക്കന്‍ മലനിരകളിലെ കാര്‍ബി ആംഗ്ലോഗ് ജില്ലയില്‍വെച്ചാണ് സംഘത്തിലെ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന്  വെടിവെപ്പിന് കാരണമായതും. ഇയാളുടെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

News, National, India, Assam, Killed, Crime, Death, Clash, Police, Dead Body, 'Assam's Veerappan' Shot Dead, Police Point To Infighting


ഇയാളുടെ മൃതദേഹം ബൊകജാനിലെ ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് ദിപുവിലേക്ക് പോസ്റ്റ് മോര്‍ടെത്തിന് അയക്കുകയും ചെയ്തു.

മരം കൊള്ളക്കാരനായതിനാലാണ് മംഗിനെ അസം വീരപ്പനെന്ന് വിശേഷിപ്പിക്കുന്നത്. യു പി ആര്‍ എഫിലെ സജീവമായ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു മംഗിന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  മറ്റു മുതിര്‍ന്നവര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
 
Keywords: News, National, India, Assam, Killed, Crime, Death, Clash, Police, Dead Body, 'Assam's Veerappan' Shot Dead, Police Point To Infighting

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?