സോഷ്യല്‍ മീഡിയയില്‍ പാര്‍ടിക്കെതിരെ മോശം അഭിപ്രായ പ്രകടനം; അഡ്വ.എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപോര്‍ട്; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയശങ്കര്‍


കൊച്ചി: (www.kvartha.com 20.07.2021) അഡ്വ.എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സി പി ഐ ഹൈകോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഏഷ്യാനെറ്റ് റിപോര്‍ട് ചെയ്യുന്നു.

സോഷ്യല്‍മീഡിയയിലും ചാനലുകളിലും സി പി ഐയെയും എല്‍ ഡി എഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി.

News, Kerala, State, Politics, CPI, Political Party, LDF, Adv. A. Jayashankar was removed from the CPI primary membership


ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാമ്പയിന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ജൂണിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീടും വിമര്‍ശനം തുടര്‍ന്നതോടെയാണ് നടപടിയെന്നാണ് സൂചന.

എന്നാല്‍, തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കര്‍. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാര്‍ത്ഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. അംഗത്വം വേണമെന്നോ വേണ്ടെന്നോ താന്‍ അറിയിച്ചിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
 
Keywords: News, Kerala, State, Politics, CPI, Political Party, LDF, Adv. A. Jayashankar was removed from the CPI primary membership

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?