ഏത് ഉന്നതപദവിയിലുള്ള ആളായാലും എത്ര കരുത്തനായാലും ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കും: റെവന്യൂ മന്ത്രി കെ രാജൻ

കാസർകോട്: (www.kasargodvartha.com 15.07.2021) അനാവശ്യമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ ഏത് ഉന്നതപദവിയിലുള്ള ആളായാലും എത്രകരുത്താനായാലും സർകാർ ആ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. കാസർകോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

If land has been encroached unnecessarily, it will be taken back: Revenue Minister K Rajan


എല്ലാവർക്കും ഭൂമിയെന്ന മുദ്രാവാക്യം ഇത്തവണ പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് പരമാവധി പട്ടയനടപടികൾ പൂർത്തികരിച്ചുകൊണ്ട് എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുക എന്നതാണ് സർകാരിന്റെ ലക്ഷ്യം. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 12000 പട്ടയനടപടികൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അന്യാതീന പെട്ടുപോവുന്ന ഒരു സെന്റ് ഭൂമിപോലും ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

എല്ലാവർക്കും ഭൂമി എന്നതിലുപരിയായി എല്ലാവർക്കും ശരിയായ രേഖ എന്ന ലക്ഷ്യവും വകുപ്പിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. 54 ശതമാനം വിലേജ് ഓഫീസുകളിൽ മാത്രമേ റീസർവേ പൂർത്തിയായിട്ടുള്ളൂ. ഇതിന്റെ മുന്നോടിയായി കോർസ് (Continuously Operating Reference System) (CORS) ന്റെ കീഴിൽ 28 മുതൽ 40 വരെയുള്ള സ്ഥലങ്ങളിൽ പ്രത്യേക സിഗ്‌നൽ സ്ഥാപിച്ചുക്കുകയും അതിൽ ആർ ടി കെ മെഷീൻ ഉപയോഗിച്ച് കൊണ്ട് കൃത്യമായി കാലയളവിനുള്ളിൽ ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സർകാരിന്റെ ഒരുപാട് ഭൂമി തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റെവന്യൂ വകുപ്പിന്റെ മറ്റൊരു അജെൻഡയെന്ന നിലയിൽ കേരളത്തിലെ മുഴുവൻ വിലേജ്‌ ഓഫീസുകളുടെ കെട്ടിടങ്ങൾ കൂടാതെ അകത്തുള്ള നടപടികൾ സ്മാർട് ആക്കുവാനും ഈ ഗവണ്മെന്റ് ശ്രമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട് എന്ന മുദ്രാവാക്യമുയർത്തിയായിരിക്കും ഇത്തവണ റെവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത് എന്നും കൂട്ടിച്ചേർത്ത മന്ത്രി വകുപ്പിനകത്ത് ഉയർന്ന് വരുന്ന ഒരു അഴിമതിയും വച്ചു പൊറുപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.



Keywords: Kasaragod, News, Kerala, Minister, Revenue Minister, Government, Top-Headlines, Land, Land-issue, Village Office, Corruption, K Rajan, If land has been encroached unnecessarily, it will be taken back: Revenue Minister K Rajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?