കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ്: മെഡികൽ കൗൺസിൽ മറികടന്ന് മതം ചോദിച്ച് കർണാടക

സൂപ്പി വാണിമേല്‍

മംഗളൂറു: (www.kasargodvartha.com 07.07.2021) കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് അനുവദിക്കാൻ മതം ആവശ്യപ്പെട്ട് കർണാടക സർക്കാർ. ആർ ടി - പി സി ആർ പരിശോധനക്ക് പൂരിപ്പിച്ചു നൽകാൻ ഇന്ത്യൻ മെഡികൽ കൗൺസിൽ തയാറാക്കിയ ഫോമിന് പകരം മറ്റൊന്ന് ഉണ്ടാക്കിയാണ് സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്നത്. 

ബംഗളൂറു ജയനഗർ ജനറൽ ആശുപത്രിയിൽ സെർടിഫികേറ്റ് തേടിയ 41കാരിയോട് അധികൃതർ ഫോമിൽ തന്റെ മതം ചേർക്കാൻ നിർബന്ധിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. ഓഫീസിൽ ജോലിയിൽ പ്രവേശിക്കാനുള്ള ആവശ്യത്തിനാണ് യുവതി ആർ ടി - പി സി ആർ ടെസ്റ്റ് റിപോർട് തേടിയെത്തിയത് 'ഡെക്കാൻ ഹെറാൾഡ്' റിപോർട് ചെയ്തു.

ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ മതം രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടതിനാൽ അധികൃതർ സ്വീകരിച്ചില്ല. കഴിഞ്ഞ വർഷം ഇതേ ആശുപത്രിയിൽ നിന്ന് കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് ലഭിച്ചത് ജാതിയും മതവും പറയാതെയാണെന്ന് വെളിപ്പെടുത്തിയ യുവതി അപ്പോഴാണ് ഐ സി എം ആറിന്റെ ഫോമല്ല അവർ തന്നതെന്ന് മനസ്സിലായതെന്ന് പറഞ്ഞു. 

COVID Negative Certificate: Karnataka seeks religion bypassing Medical Council.



മെഡികൽ കൗൺസിൽ ഫോമിൽ പേര്, പിതാവിന്റെ പേര്, വയസ്സ്, ലിംഗം, ജോലി, രാജ്യം എന്നീ വ്യക്തിവിവരങ്ങൾ മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. തന്റെ സഹപ്രവർത്തകക്ക് 20 ദിവസം മുമ്പ് മതം പറയാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സെർടിഫികേറ്റ് ലഭിച്ചതായും അറിയിച്ചു.

എല്ലാ സർക്കാർ ആശുപത്രികളിലും മതം ആവശ്യപ്പെടുന്നുണ്ടെന്ന് ജയനഗർ ജനറൽ ആശുപത്രി കോവിഡ് നോഡൽ ഓഫീസർ ബി എം സുധ പറഞ്ഞു. പട്ടികജാതി / വർഗ വിഭാഗങ്ങൾക്കുള്ള ജനനി സുരക്ഷാ യോജന (ജെ എസ് വൈ), ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഇതാവശ്യമാണ്. മതം ആവശ്യപ്പെടുന്ന ഏർപ്പാട് തുടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബംഗളൂരു മെഡികൽ കോളജ് റിസർച് ഇൻസ്റ്റിറ്റ്യൂടിലെ സി വി രാമൻ അത് എന്തിനാണെന്ന് കൃത്യമായി അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

അത്ഭുതപ്പെടുത്തുന്ന നടപടി എന്നാണ് ബംഗളൂരു മെഡിക്കൽ കോളജ് റിസർച് ഇൻസ്റ്റിറ്റ്യൂട് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. ടി എസ് രംഗനാഥ് വിശേഷിപ്പിച്ചത്. കോവിഡ്, ക്ഷയം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ഭേദമില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ള രോഗികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതിയും മതവും മാനദണ്ഡമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർടിഫികേറ്റുകൾക്ക് പുറത്ത് പണം കൊടുക്കണം. ചില പ്രത്യേക സമുദായങ്ങൾക്ക് നിഷേധിക്കാനുള്ള കുതന്ത്രമാണ് സർക്കാർ പ്രയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Keywords: Karnataka, News, Mangalore, Top-Headlines, COVID-19, Corona, Test, Report, Religion, Hospital, Govt. Hospital, COVID Negative Certificate: Karnataka seeks religion bypassing Medical Council.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?