രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ, നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപില്‍നിന്ന് മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്


മുംബൈ: (www.kvartha.com 14.07.2021) മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ്‌സ് ഏറ്റെടുത്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് മീറ്റിങ്ങിന് ശേഷമായിരുന്നു ഏറ്റെടുക്കല്‍. കേന്ദ്രസര്‍കാര്‍, മഹാരാഷ്ട്ര സര്‍കാര്‍, മഹാരാഷ്ട്ര സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (സിഡ്‌കോ) എന്നിവയുടെ അനുമതികള്‍ ലഭിച്ചതിന് ശേഷമായിരുന്നു മിയാല്‍ അദാനി പോര്‍ട് ഏറ്റെടുക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ, നടത്തിപ്പ് കമ്പനിയായ ജി വി കെ ഗ്രൂപില്‍നിന്നാണ് അദാനി പോര്‍ട്ട് വിമാനത്താവളം ഏറ്റെടുത്തത്. മിയാല്‍ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ്‌സ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

News, National, India, Mumbai, Airport, Business, Business Man, Finance, Technology, Adani Group takes over management control of Mumbai international airport


'ലോകോത്തരമായ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. മുംബൈക്ക് അഭിമാനിക്കാനാകുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബിസിനസ്, വിനോദം, വിശ്രമം എന്നിവ ഉള്‍പെടുത്തി അദാനി ഗ്രൂപ് ഒരു ഇകോസിസ്റ്റം നിര്‍മിക്കും. പ്രാദേശികമായി ആയിരക്കണക്കിന് തൊഴിലുകള്‍ നല്‍കും' -അദാനി ഗ്രൂപ് ട്വീറ്റ് ചെയ്തു.

മുംബൈ വിമാനത്താവളം കൂടാതെ ജയ്പൂര്‍, അഹ്മദാബാദ്, ഗുവാഹതി, ലഖ്‌നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ് നേടിയിരുന്നു. 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. 74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ് കൈക്കലാക്കിയത്. 50.5ശതമാനം ഓഹരികള്‍ ജി വി കെ ഗ്രൂപില്‍നിന്നും 23.5 ശതമാനം ഓഹരികള്‍ വിദേശകമ്പനികളായ എയര്‍പോര്‍ട്‌സ് കമ്പനി സൗത് ആഫ്രിക, ബിഡ്‌വെസ്റ്റ് ഗ്രൂപ് എന്നിവയില്‍ നിന്നുമാണ് വാങ്ങിയത്.   

Keywords: News, National, India, Mumbai, Airport, Business, Business Man, Finance, Technology, Adani Group takes over management control of Mumbai international airport

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?