അനിയന്ത്രിതമായ തിരക്ക്; ഉദുമയില്‍ കോവിഡ് വാക്‌സിനേഷന് പുതിയ ക്രമീകരണം ഏർപെടുത്തി
ഉദുമ: (www.kasargodvartha.com 07.07.2021) പഞ്ചായത്തിന് കീഴിലുള്ള ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷൻ ഇനി ഓൺലൈനിൽ ടോകെൻ എടുത്തവർക്ക് മാത്രം. കോവിഡ് വാക്സിനേഷന് എത്തുന്നവരുടെ തിക്കും തിരക്കും കണക്കിലെടുത്താണ് പുതിയ ക്രമീകരണം ഏർപെടുത്തിയത്.
ടോകെൻ എടുക്കുമ്പോൾ അനുവദിച്ച സമയത്ത് മാത്രമേ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്താൻ പാടുള്ളൂ. പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പഞ്ചായത്തിൽ ടിപിആർ നിരക്ക് കൂടുന്നതിന് ഇടയാക്കും. അത് മൂലം പഞ്ചായത്തിന് ലോക് ഡൗൺ കാറ്റഗറിയിലേക്ക് പോകേണ്ടി വരുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ - പകര്‍ചാവ്യാധി നിയന്ത്രണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Powered by Info News For You

Keywords: Uduma, Kasaragod, Kerala, News, Vaccinations, COVID-19, Online-registration, Health, Panchayath, President, New arrangement for vaccination in Uduma panchayath.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment