തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുവൈതില്‍ യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: (www.kasargodvartha.com 23.07.2021) തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് കുവൈതില്‍ അറസ്റ്റില്‍. അറബ് പൗരനാണ് ഒരു കിലോഗ്രാം മയക്കുമരുന്നുമായി സാല്‍മി പോര്‍ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് കുവൈതിലേക്ക് പ്രതി മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
ട്രയിലര്‍ ട്രകില്‍ തുണികള്‍ നിറച്ച കാര്‍ടണിനുള്ളിലാണ് മയക്കുമരുന്നാണ് ഒളിപ്പിച്ചിരുന്നത്. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ട്രക് ഡ്രൈവറെ അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
Keywords: Kuwait City, News, Gulf, Kuwait, World, Top-Headlines, Arrest, Accused, Crime, Kuwait Customs thwarts smuggling attempt
Powered by Info News For You

Comments
Post a Comment