മെക്‌സികോയില്‍ സമുദ്രത്തിനടിയിലെ ഇന്ധന പൈപിലുണ്ടായ വാതക ചോര്‍ച്ചയില്‍ തീപിടിച്ച് കടല്‍; തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ദൃശ്യങ്ങള്‍ വൈറല്‍, വിഡിയോ


മെക്‌സികോ സിറ്റി: (www.kvartha.com 03.07.2021) സമുദ്രോപരിതലത്തില്‍ യുകാറ്റന്‍ ഉപദ്വീപിന് സമീപത്തായി വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്‌സികോ ഇന്ധന കമ്പനി പെമെക്‌സ് അറിയിച്ചു. കു മലൂബ് സാപ് ഓയില്‍ ഡവലപ്‌മെന്റുമായി പെമെക്‌സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. 

പ്രാദേശിക സമയം പുലര്‍ച്ചെ 5.15നാണ് തീ പിടിത്തമുണ്ടായത്. 10.30 ആയപ്പോഴേക്കും തീ അണയ്ക്കാനായെന്ന് പെമെക്‌സ് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കില്ലെന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു. പെമെക്‌സില്‍ ഇതിന് മുന്‍പും നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്.

അതേ സമയം ചോര്‍ച്ച ഉണ്ടായില്ലെന്ന് മെക്‌സികോ ഓയില്‍ സേഫ്റ്റി റെഗുലേറ്റര്‍ മേധാവിഏയ്ഞ്ചല്‍ കരിസേല്‍സ് അറിയിച്ചു. എന്നാല്‍ വെള്ളത്തിന് മുകളില്‍ തീ കത്തിയത് എന്താണെന്ന് വെളിപ്പെടുത്തിയില്ല.

News, World, International, Mexico, Sea, Fire, Video, Social Media, Technology, Business, Finance, Video: Fire Rages In The Middle Of Ocean Near Mexico


കടലിന്റെ ഉപരിതലത്തില്‍ തീ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ വൈറലായി. തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നുണ്ട്.

Keywords: News, World, International, Mexico, Sea, Fire, Video, Social Media, Technology, Business, Finance, Video: Fire Rages In The Middle Of Ocean Near Mexico

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?